അടൂർ മലമേക്കര കല്ലുംപുറത്ത് പരേതരായ ശ്രീ.രാമൻപിള്ളയുടേയും ശ്രീമതി. കമലാക്ഷിയമ്മയുടേയും മകനായ ശ്രീ.ആർ.ആർ.മോഹൻ (ആർ.രാധാ മോഹൻ) ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം തിരുവനന്തപുരം ഔവർ കോളേജ്, ശങ്കേഴ്സ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. അടൂർ കോ-ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. പന്തളത്ത് മോഹൻ ആൻഡ് പ്രദീപ് എന്ന സ്ഥാപനം നടത്തിയിരുന്നു.മൂന്നു പതിറ്റാണ്ടോളം മാതൃഭൂമിയുടെ അടൂർ ലേഖകനായി പ്രവർത്തിച്ചു.രണ്ട് ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രായഭേദമെന്യേ എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം ഗ്ലോബൽ അടൂർ ഗ്രൂപ്പിന്റെ സജീവ സാന്നിധ്യമായിരുന്നു. എല്ലാവര്ക്കും മാർഗ്ഗ ദർശിയായിരുന്ന അദ്ദേഹം 2019 മെയ് 31 നു ഏവരെയും ദുഃഖത്തിലാക്കി കടന്നു പോയി .
സാറിന്റെ അപ്രതീക്ഷിതമായുള്ള വേർപാട് നമ്മളുടെയെല്ലാം മനസിന് വലിയ ആഘാതമാണേൽപ്പിച്ചത്. സാർ നമുക്കായി പങ്കുവച്ച നുറുങ്ങോർമ്മകൾ, പിന്നിട്ട നാൾവഴികൾ ... എല്ലാം നമുക്ക് ഒന്നുകൂടി സാറിന്റെ കണ്ണിലൂടെ നോക്കിക്കാണാം ...
യാത്ര തുടങ്ങിയിട്ട് കാലം ഏറെയായി. നാട്ടിൻപുറങ്ങളും നഗരങ്ങളും കടന്ന് കായലും കടലും മേടും കണ്ട് ഒടുങ്ങാത്ത യാത്ര. വഴിയോരങ്ങളിൽ
ഊഷരഭൂമികളും
വനസ്ഥലികളും ഉണ്ടായിരുന്നു .
കൊടുംചൂടിൽ..... വനഭൂമികളുടെ കുളിർമ്മ
വിശ്രമിക്കാൻ പ്രലോഭിപ്പിച്ചെങ്കിലും മനസ്
ഓർമ്മിപ്പിച്ചു : "വനാന്തരങ്ങൾ
മനോഹരങ്ങളാണ് .
ഇരുണ്ടതാണ്. അഗാധങ്ങളാണ്.
പക്ഷെ പ്രതിജ്ഞകളുണ്ട് പാലിക്കുവാൻ......"
യാത്ര തുടർന്നു. ഒടുവിൽ മരുപ്പച്ച പോലെ
ഒരിടം കണ്ടു . മരത്തണലിൽ ഇരിപ്പടം കണക്കെ എഴുന്നു നിന്ന വേരുകളിൽ ചാരി ഇരുന്നു. മനസിനെ മടക്കി അയയ്ക്കുകയാണ് . വന്ന വഴികളിലൂടെ . ......
ചിത്രം : ആർട്ടിസ്റ്റ് ആർ. പ്രകാശം
ഒരിടം കണ്ടു . മരത്തണലിൽ ഇരിപ്പടം കണക്കെ എഴുന്നു നിന്ന വേരുകളിൽ ചാരി ഇരുന്നു. മനസിനെ മടക്കി അയയ്ക്കുകയാണ് . വന്ന വഴികളിലൂടെ . ......
ചിത്രം : ആർട്ടിസ്റ്റ് ആർ. പ്രകാശം