യാത്ര തുടങ്ങിയിട്ട് കാലം ഏറെയായി. നാട്ടിൻപുറങ്ങളും നഗരങ്ങളും കടന്ന് കായലും കടലും മേടും കണ്ട് ഒടുങ്ങാത്ത യാത്ര. വഴിയോരങ്ങളിൽ ഊഷരഭൂമികളും വനസ്ഥലികളും ഉണ്ടായിരുന്നു . കൊടുംചൂടിൽ , വനഭൂമികളുടെ കുളിർമ്മ വിശ്രമിക്കാൻ പ്രലോഭിപ്പിച്ചെങ്കിലും മനസ് ഓർമ്മിപ്പിച്ചു :
" വനാന്തരങ്ങൾ മനോഹരങ്ങളാണ് . ഇരുണ്ടതാണ്. അഗാധങ്ങളാണ്. പക്ഷെ പ്രതിജ്ഞകളുണ്ട് പാലിക്കുവാൻ........."
യാത്ര തുടർന്നു. ഒടുവിൽ മരുപ്പച്ച പോലെ ഒരിടം കണ്ടു . മരത്തണലിൽ ഇരിപ്പടം കണക്കെ എഴുന്നു നിന്ന വേരുകളിൽ ചാരി ഇരുന്നു. മനസിനെ മടക്കി അയയ്ക്കുകയാണ് . വന്ന വഴികളിലൂടെ .
ചിത്രം : ആർട്ടിസ്റ്റ് ആർ. പ്രകാശം
0 comments:
Post a Comment